17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം; മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

2021-11-09 16:06:30

    
    തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ 19 വരെ ട്രെയിന്‍ നിയന്ത്രണം. പൂങ്കുന്നം, തൃശൂര്‍ യാര്‍ഡുകളില്‍ നവീകരണം നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.

മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകള്‍ വൈകും.

റദ്ദാക്കുന്ന ട്രെയിനുകള്‍ :
06449 എറണാകുളം -ആലപ്പുഴ (നവംബര്‍ 18), 06452 ആലപ്പുഴ-എറണാകുളം (18), 06017 ഷൊര്‍ണൂര്‍-എറണാകുളം മെമു (18)

വൈകുന്നവ ട്രെയിനുക :
16 ന് ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം ജങ്ഷന്‍ മംഗള സ്പെഷല്‍ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും. 18 നുള്ള എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും. 18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.                                                                        09/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.