മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം സമാപിച്ചു

2021-11-09 16:08:41

    
    തൃശ്ശൂർ: " തിരുനബി(സ) സഹിഷ്ണുതയുടെ മാതൃക " എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട മീലാദ് കാമ്പയിനോടനുബന്ധിച്ച് നടന്ന മുത്ത് നബി മെഗാ ക്വിസ് ജില്ലാ മത്സരം  സമാപിച്ചു. മഴവിൽ ക്ലബ്, ക്യാമ്പസ് വിഭാഗങ്ങളുടെ ക്വിസ് മത്സരം നടന്നു. ക്യാമ്പസ് വിഭാഗത്തിൽ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്  ഒന്നും ഐ സി എ കോളേജ് വടക്കേക്കാട് രണ്ടും  സ്ഥാനങ്ങൾ കരസ്ഥമാക്കി.
മഴവിൽ ക്ലബ്ബിൽ  ഹൈസ്കൂൾ വിഭാഗത്തിൽ മമ്പഉൽ ഹുദ ഇംഗ്ലീഷ്  സ്കൂൾ കേച്ചേരി ഒന്നാം സ്ഥാനവും ഐഡി സി ഇംഗ്ലീഷ് സ്കൂൾ ചാവക്കാട് രണ്ടാം സ്ഥാനവും നേടി.
 യു പി വിഭാഗത്തിൽ ഐ ഡി സി ഇംഗ്ലീഷ് സ്കൂൾ സ്കൂൾ ഒന്നും മമ്പഉൽ ഹുദ ഇംഗ്ലീഷ് സ്കൂൾ  കേച്ചേരി രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
തൃശ്ശൂർ സ്റ്റുഡന്റ്‌സ് സെന്ററിൽ വെച്ചു നടന്ന പരിപാടിയിൽ എസ് എസ് എഫ് ജില്ല സെക്രട്ടറി ഇയാസ് പഴുവിൽ മത്സരം നിയന്ത്രിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡന്റ് ശിഹാബ് സഖാഫി താന്ന്യം, ജനറൽ സെക്രട്ടറി ശനീബ് മുല്ലക്കര എന്നിവർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.                                                                                                                                                  09/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.