കൊയിലോൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊല്ലം കോർപ്പറേഷൻ വടക്കേവിള പഞ്ചായത്ത് എൽ പി സ്കൂളിൽ കോവിഡ് പ്രതിരോധ സുരക്ഷാ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു

2021-11-09 16:09:36

    
    ലോക്ക് ഡൗണിനെ തുടർന്ന് ദീർഘനാളായി അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറന്ന് അധ്യയനം ആരംഭിച്ച  സാഹചര്യത്തിൽ സ്കൂളുകളിൽ പഠനത്തിനായി വരുന്ന കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി   റോട്ടറി ഇന്റർനാഷണൽ  ഡിസ്ട്രിക്ട് 3211 ലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ കൊയിലോൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ കോവിഡ് പ്രതിരോധ   സുരക്ഷ ഉത്പന്നങ്ങൾ ഇരവിപുരം എം എം എ എം നൗഷാദ് ഏറ്റു വാങ്ങി സ്കൂൾ അധികാരികൾക്ക് കൈമാറി. സ്കൂൾ പി ടി എ പ്രസിഡന്റ്  അസീനയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രഥമാധ്യാപകൻ ഡി വിനോദ് കുമാർ സ്വാഗതമാശംസിച്ചു.
വടക്കേവിള പഞ്ചായത്ത്‌ എൽ പി സ്കൂളിൽ നടന്ന  ചടങ്ങിൽ          സാനിടൈസറും മാസ്കുകളും കൊയിലോൺ റോട്ടറി ക്ലബ് പ്രസിഡൻറ്  ഹുമയൂൺ താജ് ഇരവിപുരം എം എൽ എ ക്ക് കൈമാറി.
ചടങ്ങിൽ
റോട്ടറി കൊയിലോൺ  ക്ലബ്ബിന്റെ മുൻ പ്രസിഡന്റും അസിസ്റ്റന്റ് ഗവർണറുമായ  ഡോക്ടർ മാനുവൽ പിരീസ്,കോവിഡ് പ്രതിരോധ സുരക്ഷ ക്ലാസ്സ്‌ നടത്തി. വാർഡ് കൗൺസിലർ സജീവ്, റോട്ടറി കൊയിലോൺ  ക്ലബ്ബിന്റെ ഭാരവാഹികളായ, എൻ രാജു, കൊയിലോൺ റോട്ടറി സാറ്റലൈറ്റ് ക്ലബ് അംഗങ്ങളായ ഷാഹിദ ലിയാഖത്ത്, മീനസോമരാജ്, യാസ്മിൻ നാസർ,സ്കൂൾ വികസന കമ്മിറ്റി പ്രസിഡന്റ്‌ പട്ടത്താനം സുനിൽ, എസ് എസ് ജി അംഗവും റൊട്ടേറിയനുമായ ഷിബു റാവുത്തർ, പള്ളിമുക്ക് താജുദീൻ എന്നിവർ  ആശ൦സ പ്രസംഗം നടത്തി. സ്കൂൾ എസ് ആർ ജി കൺവീനർ ജെ ഡാഫിനി യോഗത്തിന് നന്ദി പറഞ്ഞു. സ്കൂൾ സീനിയർ അധ്യാപിക ബീന,  ജോളി , സബീന, ഷാക്കിറ, പി ടി എ ഭാരവാഹികൾ  എന്നിവർ പങ്കെടുത്തു                  09/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.