കോവിഡ് മഹാമാരി മൂലം ജീവിക്കുവാന്‍ പറ്റാതെ നട്ടം തിരിയുമ്പോള്‍ ജനത്തെ കൊള്ളയടിക്കുന്ന നടപടികള്‍ മാത്രമാണ് സ്വീകരിച്ചുവരുന്നതെന്ന് ജോണി നെല്ലൂര്‍
2021-11-10 17:39:49

അങ്കമാലി : കോവിഡ് മഹാമാരി മൂലം ജീവിക്കുവാന്‍ പറ്റാതെ നട്ടം തിരിയുമ്പോള്‍ ജനത്തെ കൊള്ളയടിക്കുന്ന നടപടികള്‍ മാത്രമാണ് സ്വീകരിച്ചു വരുന്ന തെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും യു ഡി എഫ് സംസ്ഥാന സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ പറഞ്ഞു .പെടോള് ,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ അങ്കമാലി ബി എസ് എന്‍ എല്‍ ഓഫീസിനു സമീപം നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജനങ്ങളെ കൊള്ളയടിക്കുന്ന നയമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ ഈ നയം മൂലം ജനജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുകയാണ് . ദിനംപ്രതി പെട്രോള്‍ ,ഡീസല്‍ ,പാചക വാതക വില വര്‍ദ്ധിക്കുന്നതുമൂലം നിത്യ ഉപയോഗ സാധനങ്ങള്‍ക്ക് നിത്യേന തോന്നിയതു പോലെയാണ് വില കൂടുന്നത് . ഇതു മൂലം കോവിഡ് മൂലം ഏറേ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ജീവിതം ഏറെ ദുസഹമാക്കിയിരിക്കുകയാണന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി .മുല്ലപെരിയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മരംമുറിക്കുവാന് തിരുമാനിച്ചത് അറിയില്ല എന്ന് പറഞ്ഞ മന്ത്രി പിന്നീട് മാറ്റി പറഞ്ഞത് സുരക്ഷയോടുള്ള വെല്ലുവിളിയാണന്നും ജോണി നെല്ലുര്‍ പറഞ്ഞു .യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മുണ്ടാടന്‍ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വാവച്ചന് പൈനാടത്ത് ,ജില്ലാ സെക്രട്ടറിമാരായ. സെബാസ്റ്റന്‍ പൈനാടത്ത് , ജോയി അവൂക്കാരന്‍ , സി പി ദേവസി ,ജില്ലാ വൈസ് പ്രസിഡന്റുമാരായ പി സി വര്‍ഗീസ് , ഫ്രാന്‍സിസ് മേനാച്ചേരി ,നിയോജക മണ്ഡലം സെക്രട്ടറിമാരായ ഒ എ മാത്യു , ജോസഫ് കോലഞ്ചേരി , പോള്‍ ഡേവീസ് ,വനിത കേരള കോണ്‍ഗ്രസിന്റെ ജില്ല സെക്രട്ടറി അഡ്യ ബോബി പൗലോസ് , നിയോജക മണ്ഡലം സെക്രട്ടറി കെ ആര് ജോയി ,മണ്ഡലം പ്രസിഡന്റുമാരായ ജോളിമാടശ്ശേരി ,ഉറുമീസ് മഞ്ഞളി , ഏല്യാസ് പൈനാടത്ത് ,വര്‍ഗീസ് വാഴപ്പിള്ളി , പി വി വര്‍ഗീസ് മാസ്റ്റര്‍ ,മധുവടക്കുംഞ്ചേരി , യുത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജിന്റോ വര്‍ഗീസ് .വനിത കോണ്‍ഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡന്റ് ബിബി സെബി , സെക്രട്ടറി നിത ജോയി ,മണ്ഡലം സെക്രട്ടറിമാരായ ലൈജു പാലാട്ടി , തോമസ് പഞ്ഞിക്കാരന്‍ ,വര്‍ഗീസ് ആലപ്പാട്ട് ,കെ കെ ശിവദാസ് , ഫ്രാന്‍സിസ് മാവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. 10/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.