'ലക്ഷങ്ങളുടെ വികാരം'; ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു
2021-11-10 17:44:42

കൊച്ചി: ( 10.11.2021) കേരള ബ്ലാസ്റ്റേഴ്സിനെ പോലെ എപ്പോഴും മലയാളികളുടെ ഉള്ളില്‍ നില്‍ക്കുന്നതാണ് ഓരോ സീസണിലും ടീം പുറത്ത് വിടുന്ന പ്രൊമോഷണല്‍ വീഡിയോയും.
അതാത് സീസണിലും അതിന് ശേഷവും പ്രൊമോ വീഡിയോ തരംഗമാണ്. ഇപ്പോഴിതാ, ഐ എസ് എല്‍ സീസണ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ഇരിക്കെ ഐ എസ് എല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു.
മനോഹരമായ വീഡിയോയില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും ഭാഗമാകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് 11 പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ് എന്ന കാപ്ഷനില്‍ ആണ് വീഡിയോ അവസാനിക്കുന്നത്. മുന്‍ സീസണുകളിലെ കപ് അടിക്കണം കലിപ്പടക്കണം എന്ന ടാഗ് ലൈന്‍ ഒക്കെ വലിയ ശ്രദ്ധ നേടിയിരുന്നു.
നവംബര്‍ 19ന് എ ടി കെ കൊല്കത്തയ്ക്കെതിരായ മത്സരത്തില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കളത്തിലിറങ്ങുന്നത്. നിരാശയാര്‍ന്ന സീസണുകള്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ആ നിരാശ ഒക്കെ മാറ്റാന്‍ ഉറച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയും ചെയ്തു. സെര്‍ബിയന്‍ കോചായ ഇവാന് വുകോമാനോവിച് നയിക്കുന്ന ടീമില്‍ സഹല്‍ അബ്ദുല്‍ സമദ്, കെ പ്രശാന്ത്, കെ പി രാഹുല്‍, അബ്ദുല്‍ ഹഖ് എന്നീ താരങ്ങള്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഇവരെ കൂടാതെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ 12 പേരും ഇത്തവണയുണ്ട്. 10/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.