ഓണ്‍ലൈനില്‍ 299 രൂപയ്ക്ക് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

2021-11-10 17:46:08

    
    ഓണ്‍ലൈനിലൂടെ ചുരിദാര്‍ ഓര്‍ഡര്‍ ചെയ്ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിന്റെ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്.
ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാറിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിള്‍ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ 7582825396 എന്ന നമ്ബറിലേക്ക് വിളിച്ചു.

വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്ബനിയുടെ നമ്ബറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവര്‍ പറഞ്ഞു. ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ് ബി ഐ അക്കൗണ്ടില്‍നിന്ന് ആറു തവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്. രജനയുടെ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.                                            10/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.