സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്
2021-11-11 17:34:32

മലപ്പുറം: മലപ്പുറം തിരുന്നാവായയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്.
ബസില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കുണ്ട്.
ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരുക്ക് ഗുരുതരമാന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മാണിയോട് കൂടിയായിരുന്നു അപകടം.
ബസിന് ബ്രേക്ക് നഷ്ടപ്പെടുകയും റോഡരികില്‍ ഉണ്ടായിരുന്ന മരത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഇടിയില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. 11/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.