റോ​ഡ​രി​കി​ലെ കു​ഴി​ക​ള്‍ സ്കൂള്‍ കുട്ടികള്‍ക്കടക്കം അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു

2021-11-11 17:36:04

    
    വെ​ള്ള​രി​ക്കു​ണ്ട്: പാ​ത്തി​ക്ക​ര-​ആ​ന​മ​ഞ്ഞ​ള്‍ റോ​ഡി​ലും മാ​ലോം-​കൊ​ന്ന​ക്കാ​ട് റോ​ഡി​ല്‍ വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ സ്‌​കൂ​ളി​ന് സ​മീ​പ​ത്തും റോ​ഡ​രി​കി​ലെ കു​ഴി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​ ഉയര്‍ത്തുന്നു .വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ സ്‌​കൂ​ളി​ന് സ​മീ​പം റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള വ​ലി​യ കു​ഴി​യി​ല്‍ ഒ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​ത്തി​ലാ​ണ് ഉ​റ​വ​പൊ​ട്ടി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടത് .വാ​ഹ​ന​ങ്ങ​ള്‍​ക്കു പു​റ​മേ തൊ​ട്ട​ടു​ത്ത സ്‌​കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പറഞ്ഞു .

അ​ടി​യ​ന്ത​ര​മാ​യി കു​ഴി സ്ലാ​ബി​ട്ട് മൂ​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാട്ടുകാരുടെ ആ​വ​ശ്യം.

പാ​ത്തി​ക്ക​ര​യി​ല്‍ താ​ര​ത​മ്യേ​ന വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ വ​ശ​ത്തു​ത​ന്നെ കു​ഴി രൂ​പ​പ്പെ​ട്ട​ത് അ​പ​ക​ട​സാ​ധ്യ​ത​യാ​വു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​യ​റി മ​റി​ഞ്ഞു​വീ​ഴാ​തി​രി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ത​ന്നെ ഇവിടെ അ​ട​യാ​ളം വ​ച്ചിട്ടുണ്ട് . ഇ​തും നൂ​റു​ക​ണ​ക്കി​ന് സ്‌​കൂ​ള്‍​ കുട്ടി​ക​ളു​ള്‍​പ്പെ​ടെ ന​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് കു​ഴി നി​ക​ത്തി റോ​ഡി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ തീ​ര്‍​ത്തി​ല്ലെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം ഇ​വി​ടെ റോ​ഡ് പാ​ടേ ത​ക​രാ​നും സാധ്യതയുണ്ട് .                           11/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.