ഭക്ഷ്യ ഭദ്രതാ കിറ്റില്‍ മായം: സ്വമേധയാ കേസെടുത്തു ബാലാവകാശ കമ്മിഷന്‍

2021-11-11 17:36:47

    
    തിരുവനന്തപുരം: ഭക്ഷ്യ ഭദ്രതാ കിറ്റില്‍ മായം കലര്‍ന്ന കപ്പലണ്ടി മിഠായി ഉള്‍പ്പെടുത്തിയതില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍.

വിഷാംശം കലര്‍ന്ന മിഠായി വിതരണം ചെയ്തത് തിരുവനന്തപുരം ,കൊല്ലം ജില്ലകളിലെ സ്‌കൂളുകളിലാണ് കണ്ടെത്തിയിരുന്നു.

സപ്ലെകോ എംഡിയോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. സപ്ലെകോ മിഠായി സംഭരണം നടത്തിയത് അമിത വില നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട്.

938 സ്‌കൂളുകളില്‍ വിതരണം ചെയ്തത് ബി-1 അമിതമായി കലര്‍ന്ന മിഠായിയെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നല്‍കിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്.

കപ്പലണ്ടി മിഠായിയില്‍ പൂപ്പല്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഗുണനിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.                                                       11/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.