ഫ്രാന്‍സിലേക്ക് കടക്കാന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

2021-11-12 17:33:39

    
    തിരുവനന്തപുരം: ഫ്രാന്‍സിലേക്ക് കടക്കാന്‍ വ്യാജരേഖകള്‍ തയാറാക്കി നല്‍കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ കഠിനംകുളം അര്‍ത്തിയില്‍ പുരയിടത്തില്‍ മുത്തപ്പ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ.

കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഫ്രാന്‍സില്‍ നടക്കുന്ന ബിസിനസ്സ് മീറ്റില്‍ പങ്കെടുന്നതിനായി തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശി റിജോ എന്നയാള്‍ക്കാണ് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയത്.യാത്രാരേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു.

പൊലീസിന്റെ പരിശോധനയില്‍ കമ്ബനിയുടെ പ്രതിനിധിയെന്ന പേരില്‍ ഹാജരാക്കിയ ഔദ്യോഗിക ലെറ്ററും മറ്റും വ്യാജമാണെന്ന് തെളിഞ്ഞു.

നെടുമ്ബാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്.കെ.ദാസ്, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ മാരായ അജിത് കുമാര്‍, സജിമോന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.                              12/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.