എഴുത്തുകാരന് രാജന് പുറ്റേക്കാട് അന്തരിച്ചു
2021-11-12 17:35:58

ഫറോക്ക് > എഴുത്തുകാരനും ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ് എസ് റിട്ട. അധ്യാപകനുമായ രാജന് പുറ്റെക്കാട് (74) അന്തരിച്ചു.
നിരവധി കഥകള്‍ രചിച്ചിട്ടുണ്ട്.
പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി മയില്‍പ്പീലി, നവോദയം, ശൈലി തുടങ്ങിയ പേരുകളില്‍ കൈയെഴുത്തു മാസികകള്‍ പ്രസിദ്ധീകരിച്ചു. ആകാശവാണിയുടെ ബാലലോകം, ശിശു ലോകം പരിപാടികളില്‍ അവതാരകനായിരുന്നു. നമ്ബൂര്യച്ചനും കള്ളനും, മാമ്ബഴം എന്നിവ പ്രധാന കൃതികളാണ്. വിഗ്രഹം എന്ന കഥയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു.
ഭാര്യ: പരേതതയായ ശ്യാമള (റിട്ട. അധ്യാപിക, ജിജിവിഎച്ച്എസ്എസ്). മക്കള്‍: ശീതള്‍, ശാദുല്‍. മരുമക്കള്‍: ഷൈനുകുമാര്, അപര്‍ണ. സംസ്കാരം പുറ്റേക്കാട് പുറ്റത്തില് വീട്ടുവളപ്പില്‍ നടന്നു. 12/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.