വേങ്ങരയില്‍ ഹാന്‍സ് നിര്‍മാണ ഫാക്ടറി നടത്തിയ നാലുപേര്‍ പിടിയില്‍; സംസ്ഥാനത്ത് ഇതാദ്യം
2021-11-12 17:36:42

മലപ്പുറം: ഹാന്‍സ് നിര്‍മാണ ഫാക്ടറി നടത്തിയ നാലുപേര്‍ പൊലീസിന്റെ പിടിയില്‍. സംസ്ഥനത്ത് ആദ്യമായിട്ടാണ് ഹാന്‍സ് നിര്‍മിക്കുന്ന ഫാക്ടറി പിടികൂടുന്നതെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അന്വഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിക്കുകയായിരുന്നു.
പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടകടവന്‍ അഫ്സല് (30), തിരൂരങ്ങാടി എ.ആര് നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് ജില്ല ആന്റി നര്‍ക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. അഞ്ച് ലക്ഷത്തോളം വില വരുന്ന മൂന്ന് യൂനിറ്റുകളാണ് അഞ്ച് മാസമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
ബംഗളൂരുവില്‍നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍നിന്നും പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചു. രാത്രി ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലേക്ക് ഇവ കടത്തികൊണ്ട് പോയിരുന്നത്.
ബീഡി നിര്‍മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടിയിലായ ഹംസയുടെ പേരില്‍ പട്ടാമ്ബിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്. മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. 12/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.