കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി

2021-11-15 17:37:05

    കോ​ട്ട​യം: കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. 21നെതിരെ 22 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.

യുഡിഎഫ് പ്രതിനിധി ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാ അധ്യക്ഷയായി. അനാരോഗ്യം കാരണം ഒരു സി.പി.എം അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് യു.ഡി.എഫ് വീണ്ടും ഭരണത്തിലേറിയത്.

സത്യത്തിന്‍റെയും നീതിയുടെയും വിജയമാണെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല രീതിയില്‍ നടന്ന ഭരണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിച്ചത്. നാടിന്‍റെ നന്മക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ബിന്‍സി പറഞ്ഞു. സെ​പ്റ്റം​ബ​ര്‍ 24ന്​ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. നേ​ര​ത്തേ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ബി​ന്‍​സി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പദവിയിലെത്തിയ​ത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എല്‍ഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്‌സണാവുകയുമായിരുന്നു.                                                                                           15/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.