എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

2021-11-15 17:37:46

    
    എറണാകുളത്ത് രണ്ട് സ്വകാര്യ ബസുകളുള്‍പ്പെടെ 13 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്.

ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം ഫോര്‍ഷോര്‍ റോഡിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടക്കൊച്ചി കാക്കനാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ടത്. തുടര്‍ന്ന് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളിലും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

റോഡരികിലെ മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.                                                                              15/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.