ജി.പി.എസ് സംവിധാനം യാത്രബോട്ടുകളിലും ജലമെട്രോ ബോട്ടുകളിലും ഘടിപ്പിക്കും

2021-11-15 17:39:44

    മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന യാ​ത്ര​ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ല്‍.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മെ​ട്രോ സി​റ്റി​യാ​യ കൊ​ച്ചി​യി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പിെന്‍റ ബോ​ട്ടു​ക​ളി​ലാ​യി​രി​ക്കും ജി.​പി.​എ​സ് ഒ​രു​ക്കു​ക.

യാ​ത്ര​ക്കാ​ര്‍​ക്കും അ​ധി​കൃ​ത​ര്‍​ക്കും ബോ​ട്ടിെന്‍റ യാ​ത്രാ​ഗ​തി അ​റി​യാ​നും സ​മ​യ വി​വ​ര​ങ്ങ​ള​ട​ക്കം മ​ന​സ്സി​ലാ​ക്കാ​നും സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗ​വു​മാ​യാ​ണ് പു​തി​യ സം​വി​ധാ​നം. ജ​ല​ഗ​താ​ഗ​ത വ​കു​പ്പിെന്‍റ ബോ​ട്ടു​ക​ള്‍​ക്കു​പു​റ​മെ കൊ​ച്ചി മെ​ട്രോ​യു​ടെ വ​ണ്‍ കാ​ര്‍​ഡ് യാ​ത്ര​ക​ള്‍​ക്കാ​യു​ള്ള ജ​ല​മെ​ട്രോ ബോ​ട്ടു​ക​ളി​ലും ജി.​പി.​എ​സ് സം​വി​ധാ​ന​േ​മ​ര്‍​പ്പെ​ടു​ത്തും.

തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ടൂ​റി​സ്​​റ്റ്​ ബോ​ട്ടു​ക​ളി​ല​ട​ക്കം ജി.​പി.​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ല്‍ ജി.​പി.​എ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തിെന്‍റ ഗു​ണ​ഗ​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​ബോ​ട്ടു​ക​ളി​ലും സു​ര​ക്ഷ, കൃ​ത്യ​ത എ​ന്നി​വ​യ​ക്കാ​യി സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​ന്ന​ത്.                        15/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.