ആര് ബിന്ദു പോയത് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കല്യാണത്തിന്; വളച്ചൊടിച്ച് മാധ്യമങ്ങള്‍
2021-11-15 17:40:35

വീണ്ടും കരുവന്നൂര്‍ കേസില്‍ മാധ്യമങ്ങളുടെ അസഭ്യ പ്രചരണം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കല്യാണത്തിനു പോയതാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്.
ഈ ചിത്രം കാണിച്ചാണ് ചില മാധ്യമങ്ങള്‍ ആര്.ബിന്ദുവിനെതിരെ കുപ്രചരണം നടത്തുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തെന്ന പ്രചരണമാണ് ചില മാധ്യമങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതിലെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ തയാറായില്ലെന്നതാണ് വാസ്തവം .
കേരളവര്‍മ്മ കോളേജില്‍ ബിന്ദു ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിയാണ് ശരത്ത് ചന്ദ്രന്. ശരത്ത് ചന്ദ്രനും അമ്ബിളി മനോജിന്‍്റെ മകളും തമ്മിലുള്ള വിവാഹമാണ് നടന്നത്. ഇതില്‍ ശരത്ത് ചന്ദ്രന്‍്റെ ക്ഷണപ്രകാരം വീട്ടില്‍ നടന്ന റിസപ്ഷന് ചടങ്ങിലാണ് ബിന്ദു ടീച്ചര്‍ പങ്കെടുത്തത്. മാത്രവുമല്ല ശരത്ത് ചന്ദ്രന്‍്റെ അമ്മ മിനി ജില്ലാ പഞ്ചായത്തംഗമാണ്. കരുവന്നൂര്‍ കേസിലെ പ്രതിയായ അമ്ബിളി പരിപാടിയില്‍ പങ്കെടുത്തിരുന്നുമില്ല. എന്നിരുന്നാലും യാഥാര്ത്യമിതായിരിക്കെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയത്. 15/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.