മഴക്കെടുതി: തിരുവനന്തപുരത്ത് നിലവില്‍ 22 ക്യാമ്ബുകളിലായി 491 പേര്‍

2021-11-16 17:14:33

    
    തിരുവനന്തപുരം: ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പുതുതായി മൂന്ന് ക്യാമ്ബുകള്‍ കൂടി തുറന്നു.

ഇതോടെ 22 ക്യാമ്ബുകളിലായി 491 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആറ്റിപ്ര ആറ്റിന്‍കര ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, മണക്കാട് കാലടി ഗവണ്‍മെന്റ് എച്ച്‌.എസ്.എസ് എന്നിവയാണ് പുതുതായി തുറന്ന ക്യാമ്ബുകള്‍.

നെയ്യാറ്റിന്‍കര താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്ബുകള്‍ തുറന്നിട്ടുള്ളത്.

82 കുടുംബങ്ങളിലെ 176 പേര്‍ എട്ട് ക്യാമ്ബുകളിലായി ഇവിടെ കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്ബുകളിലായി 32 കുടുംബങ്ങളിലെ 95 പേര്‍ കഴിയുന്നു. നെടുമങ്ങാട്, കാട്ടാക്കട, ചിറയന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്ബുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്.

18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്ബിലുള്ളത്. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ ആറു കുടുംബങ്ങളിലെ 23 പേരും ക്യാമ്ബില്‍ കഴിയുന്നു.                                                               16/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.