ഐ.ടി തൊഴിൽ പരിശീലനം

2021-11-16 17:19:53

    
    ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷത്തിൽ എം.സി.എ /ബി.ടെക് /എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++ / C# DotNet / ജാവ ഫുൾ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് / ആൻഡ്രോയിഡ് ജാവ / ഹാർഡ്‌വെയർ ടെസ്റ്റിങ് ആൻഡ് വാലിഡേഷൻ / സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയവയിലാണ് പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 7356789991, 9895185851 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.                                                    16/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.