കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം; നേരിയ ഭൂചലനമെന്ന് സൂചന
2021-11-17 17:27:41

കോട്ടയം: മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടായതായി റിപ്പോര്‍ട്ട്.
നേരിയ ഭൂചലനമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
കോട്ടയത്തെ ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാര്‍, പനച്ചിപ്പാറ എന്നീ മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇടുക്കിയിലെ സീസ്മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃകര്‍ പറഞ്ഞു.
മുഴക്കം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു. പരിശോധനയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ അപകട സാധ്യതകളെ കുറിച്ചും മറ്റ് മുന്‍ കരുതലുകള്‍ സ്വീകരിക്കന്നതിനെ കുറിച്ചും വിലയിരുത്താനാകൂവെന്ന് അധികൃതര്‍ അറിയിച്ചു. 17/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.