വാഹനാപകടത്തില്‍ ദുരൂഹത; ഹോട്ടലുടമ റോയിയെ സംശയം; പോലീസില്‍ പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം

2021-11-17 17:29:09

    
    കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം.

മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. ഹോട്ടലുടമ റോയ് വയലാട്ടിനെ സംശയമുണ്ടെന്ന് കുടുംബം പരാതിയില്‍ പറയുന്നു.

ഹോട്ടലുടമ റോയ് ദൃശ്യങ്ങള്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും, ഹോട്ടലിലുണ്ടായ പ്രശ്‌നങ്ങള്‍ അന്വേഷിക്കണമെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ റോയ് വയലാട്ടിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തോട് റോയി സഹകരിക്കിന്നില്ലെന്നാണ് പോലീസ് പറയുന്നത്. മോഡലുകള്‍ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

റോയ് നശിപ്പിച്ചെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകള്‍ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാല്‍ യഥാര്‍ത്ഥ സംഭവം അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുത്തേക്കുമെന്നാണ് സൂചന.

റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചത്.                                                                   17/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.