ശബരിമലയിലെ 'ഹലാല്‍ ശര്‍ക്കര'യില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി

2021-11-17 17:30:05

    
    കൊച്ചി: ശബരിമലയിലെ 'ഹലാല്‍ ശര്‍ക്കര' ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി.

മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്.

ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശര്‍ക്കരയാണ് ശബരിമലയില്‍ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുള്‍പ്പെടെ കയറ്റുമതി ചെയ്യുന്ന ശര്‍ക്കരയായതിനാലാണ് ഹലാല്‍ സ്റ്റിക്കറെന്നും ബോര്‍ഡ് വ്യക്തമാക്കി.

ശബരിമലയില്‍ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത് സ്വകാര്യ കമ്ബനികളില്‍ നിന്നാണ്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്ബയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്ബനിക്കാണ് ശര്‍ക്കര എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്ബനി തന്നെയാണ് ഈ വര്‍ഷവും ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്.                                                                                                                        17/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.