പഴയങ്ങാടിയില്‍ പുതിയ അണ്ടര്‍പാസ്;എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു
2021-11-18 17:24:39

പഴയങ്ങാടി: റെയില്‍വേ അണ്ടര്‍പാസിന് സമീപത്ത് പുതിയ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു.എം.
വിജിന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത് . അടിപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിലവിലുള്ള അണ്ടര്‍പാസിന് സമീപത്ത് പുതിയ അടിപാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ നേരത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും റെയില്‍വേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. എം.എല്‍.എയോടൊപ്പം പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ബ്രിഡ്ജസ് വിഭാഗം എക്സി.എന്‍ജിനിയര്‍ എസ്. ഷണ്മുഖം, അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.കെ ജഗദീശന്, ഇ.വി രമേഷന്, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.വി മനോജ് കുമാര്‍, കെ. പത്മനാഭന്, പി. ജനാര്ദ്ദനന് എന്നിവരും ഉണ്ടായിരുന്നു . 18/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.