വീണ്ടും സ്വര്‍ണവേട്ട; കൊച്ചി വിമാനത്താവളത്തില്‍ 2 കിലോ സ്വര്‍ണം പിടികൂടി

2021-11-18 17:26:14

    
    കൊച്ചി: ( 18.11.2021) കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി.

80 ലക്ഷം രൂപയിലേറെ വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്ബ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയിരുന്നു. അഞ്ചരക്കിലോ സ്വര്‍ണവുമായി ഏഴ് പേരാണ് പിടിയിലായത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളില്‍ എത്തിയവരെ കസ്റ്റഡിയിലെടുത്തത്. ദുബൈ, അബൂദബി, സഊദി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.                                                                                        18/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.