മിന്നിക്കാനൊരുങ്ങി ചെന്നൈയിന്‍ എഫ്സി; തകര്‍പ്പന്‍ സ്ക്വാഡ് ഇങ്ങനെ

2021-11-18 17:26:51

    
    ഇന്ത്യന്‍ സൂപ്പര്‍ലീ​ഗ് ( ഐ എസ് എല്‍) എട്ടാം സീസണിന് തയ്യാറെടുക്കുന്ന ചെന്നൈയിന്‍ എഫ്സിയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു.

ആറ് വിദേശതാരങ്ങളടങ്ങുന്ന 30 അം​ഗ സ്ക്വാഡിനെയാണ് പരിശീലകന്‍ ബോസി‍ഡര്‍ ബാന്‍ഡോവിച്ച്‌ തിരഞ്ഞെടുത്തത്.

വരുന്ന ചൊവ്വാഴ്ച (23.11.2021) ഹൈദരാബാദിനെതിരെയാണ് ചെന്നൈയിന്റെ ആദ്യ മത്സരം.

പോളണ്ടിന്റെ ലൂക്കാസ് ​ഗീക്കിവാസ്, ഏരിയല്‍ ബോറിസിയൂക്ക്, ബ്രസീലിന്റെ റാഫേല്‍ ക്രിവെല്ലെറോ, ഹം​ഗറിയുടെ വ്ലാഡിമിര്‍ കോമാന്‍, മോണ്ടിനെഗ്രോയുടെ സ്ലാവ്കോ ഡാംജനോവിച്ച്‌, കിര്‍​ഗസ്ഥാന്റെ മിര്‍ലാന്‍ മുര്‍സയേവ് എന്നിവരാണ് സ്ക്വാഡിലെ വിദേശികള്‍.

ഇന്ത്യന്‍ മധ്യനിര താരം അനിരുദ്ധ് ഥാപയെ കഴിഞ്ഞ ദിവസം ക്ലബ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. മലയാളി സൂപ്പര്‍താരം ജോബി ജസ്റ്റിനും ഇക്കുറി ചെന്നൈയിന്റെ ഭാ​ഗമാണ്.

വിശാല്‍ കെയ്ത്ത്, ദേബ്ജിത് മജുംദാര്‍, സലാം രഞ്ജന്‍ സിങ്, നാരായണ്‍ ദാസ്, ദീപക്ക് ദേവ്റാനി, ലാലിയന്‍സുല ചാങ്തെ, എഡ്വിന്‍ വന്‍സ്പോള്‍, ജര്‍മന്‍പ്രീത് സിങ്,റഹീം അലി, റീ​ഗന്‍ സിങ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ഇക്കുറി ചെന്നൈ സ്ക്വാ‍ഡിലുണ്ട്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ചെന്നൈയിന്‍ എഫ്‌സി.                                                                                                                       18/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.