'മോര്‍ച്ചറി" ഡ്രം സോളോ ഷോ നടത്തി ഷാജി കല്ലായി

2021-11-18 17:27:30

    
    കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെയും , അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെയും ഷാജി കല്ലായിയുടെ ‘മോര്‍ച്ചറി” ഡ്രം സോളോ.കിഡ്‌സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു മണിക്കാണ് അവസാനിപ്പിച്ചത്.


ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് ബസ്സില്‍ പാട്ട് ഒഴിവാക്കുക, നിയമപാലകര്‍ ജനത്തോട് മാന്യമായി സംസാരിക്കുക, സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിനു മുന്നിലെ ഹംപ് എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അപകടരഹിതമാക്കുക, എം.എസ്.ബാബുരാജിന്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡ്രം വായന. നേരത്തെ 28 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്രംസ് വായിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു ഷാജി.                                                                                                                                                       18/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.