ഫാര്‍മസി സ്​റ്റോറില്‍നിന്ന്​ മയക്കുമരുന്നുകള്‍ മോഷ്​ടിച്ചു; പ്രതി പിടിയില്‍

2021-11-19 17:45:12

    
    തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസി സ്​റ്റോര്‍ വാതിലി​െന്‍റ പൂട്ട് തകര്‍ത്ത് അകത്തുകയറി മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്​ടിച്ച പ്രതിയെ പൊലീസ് പിടികൂടി.


കൊല്ലം മാമുട്ടിക്കടവ് നേതാജി നഗര്‍ കടിയന്‍ പള്ളിവിള രാജേഷ് ഭവനില്‍ രാഹുല്‍ (23) നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് മോഷണം. 18ാം വാര്‍ഡിന് സമീപമുള്ള ഫാര്‍മസി സ്​റ്റോറി​െന്‍റ വാതില്‍ പൂട്ട് പൊളിച്ച്‌ കടന്ന പ്രതി, സ്​റ്റോറിനുള്ളിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഗുരുതര രോഗം ബാധിച്ചവര്‍ക്ക്​ കൊടുക്കുന്ന മയക്കുമരുന്ന് ഇനത്തില്‍പെട്ട ലോറാസെപ്പാം എന്ന മരുന്നി​െന്‍റ 140 ആംപ്യൂളുകള്‍ മോഷ്​ടിച്ചെടുക്കുകയായിരുന്നു. രാവിലെ ഫാര്‍മസിയിലെത്തിയ ജീവനക്കാരാണ് ആംപ്യൂളുകള്‍ മോഷണം പോയ വിവരം അറിഞ്ഞത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്​റ്റര്‍ ചെയ്ത പൊലീസ്, സ്ഥിരം ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കല്‍ കോളജ് എസ്.എച്ച്‌.ഒ പി. ഹരിലാലി​െന്‍റ നേതൃത്വത്തില്‍ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, അബ്​ദുല്‍ ജവാദ്, സി.പി.ഒ മാരായ ബിമല്‍ മിത്ര, അഭിലാഷ്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.                                                         19/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.