കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പൊലീസിനും നേരെ ആക്രമണം

2021-11-19 17:46:10

    
    കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പൊലീസിനും നേരെ ആക്രമണം.ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.


ശക്തികുളങ്ങരയില്‍ വച്ച്‌ യുവാക്കള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. മുറിവില്‍ മരുന്ന് വെക്കാന്‍ ആശുപത്രിയില്‍ എത്തിയ ഇവര്‍ മുറിവില്‍ മരുന്ന് പുരട്ടുന്നതിനിടെ ആക്രമണം.സംഭവത്തില്‍ പന്മന സ്വദേശി അബൂ സുഫിയാന്‍, സുജിദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും പൊലീസുമായും ഇവര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.ജാമ്യമില്ലാ വകുപ്പിലാണ് കേസ്.                                              19/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.