എയര്‍ഏഷ്യ ഇന്‍ഡ്യയെ എയര്‍ ഇന്‍ഡ്യ എക്സ്പ്രസില്‍ ലയിപ്പിക്കാന്‍ ടാറ്റ

2021-11-19 17:46:44

    ന്യൂഡെല്‍ഹി: ( 19.11.2021) എയര്‍ഏഷ്യ ഇന്‍ഡ്യയെ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ടാറ്റ സണ്‍സ് ആരംഭിച്ചതായി റിപോര്‍ട്.
എയര്‍ ഇന്‍ഡ്യക്ക് കീഴിലെ ബജറ്റ് എയര്‍ലൈന്‍സാണ് എയര്‍ഏഷ്യ ഇന്‍ഡ്യ. എയര്‍ഏഷ്യയെ ലയിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.

എയര്‍ഏഷ്യ ഇന്‍ഡ്യയുടെ 84 ശതമാനം ഓഹരികളും ടാറ്റക്ക് സ്വന്തമാണ്. സിംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗപൂര്‍ എയര്‍ലൈന്‍സിലും വിസ്താരയിലും 51 ശതമാനത്തോളം ഓഹരികളും എയര്‍ ഇന്‍ഡ്യക്കുണ്ട്.

ഒക്ടോബറില്‍ 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്‍ഡ്യയെ ടാറ്റ സ്വന്തമാക്കിയത്. കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.                                                                              19/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.