മാറാട് കൂട്ടക്കൊല കേസില്‍ രണ്ടുപേര്‍ കൂടി കുറ്റക്കാരാണെന്ന് കോടതി; ശിക്ഷാവിധി 23ന്

2021-11-19 17:47:22

    
    കോഴിക്കോട്: ( 19.11.2021) മാറാട് കൂട്ടക്കൊലകേസില്‍ രണ്ടുപ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് മാറാട് സ്‌പെഷ്യല്‍ ജില്ലാ അഡീഷനല്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ 23ന് വിധിക്കും. അതുവരെ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

2003 മെയ് ര​ണ്ടി​ന് അ​ന്യാ​യ​മാ​യി സം​ഘം ചേ​ര്‍​ന്ന് കൊ​ല ന​ട​ത്തി​യെ​ന്നാണ് കേസ്. കേസില്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്. ഒമ്ബത് പേര്‍ മരണപ്പെട്ടു. വിചാരണ നേരിട്ട 139 പ്രതികളില്‍ 63 പേരെ കോടതി ശിക്ഷിച്ചിരുന്നു.

ഒളിവിലായിരുന്ന മുഹമ്മദ് കോയ 2011 ജ​നു​വ​രി 23നും നി​സാ​മു​ദ്ദീ​ന്‍ 2010 ഒ​ക്ടോ​ബ​ര്‍ 15നുമാണ് പിടിയിലായത്. നിസാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് കോയ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരവും മതവികാരം വളര്‍ത്തല്‍ എന്നതിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.                                                                                                                               19/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.