മോദിക്ക് ഉപേക്ഷിക്കേണ്ടിവന്ന ആ മൂന്ന് നിയമങ്ങള്‍ ഇവയാണ്

2021-11-19 17:49:18

    നിയമം ഒന്ന്: കാര്‍ഷികോല്പന്ന വാണിജ്യ വിപണന (പ്രോത്സാഹനവും സൗകര്യപ്പെടുത്തലും) നിയമം 2020 (Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020)

ചില സംസ്‌ഥാനങ്ങളില്‍ കര്‍ഷകരുടെ സഹകരണസംഘങ്ങളില്‍ മാത്രമേ കാര്‍ഷികോല്പന്നങ്ങള്‍ വില്‍ക്കാന്‍ പറ്റൂ.

ആ നിബന്ധന എടുത്തുകളഞ്ഞു; കര്‍ഷകന് എവിടെ വേണമെങ്കിലും വില്‍ക്കാം. കാര്‍ഷികോല്പ്പന്നങ്ങളുടെ സംസ്‌ഥാനാന്തര വില്പനയ്ക്ക് നിയന്ത്രണമില്ല. ഇലക്‌ട്രോണിക് ട്രെയ്‌ഡിങ്ങും ആകാം.

നിയമം രണ്ട്: വിലയുറപ്പും കാര്‍ഷിക സേവനവും സംബന്ധിച്ച കര്‍ഷക ശാക്തീകരണ നിയമം, 2020 (Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020

കോണ്ട്രാക്റ്റ് കൃഷി വിധേയമാക്കാനുള്ള നിയമം.

നിയമം മൂന്ന്: ആവശ്യവസ്തു (ഭേഗദതി) നിയമം, 2020 (Essential Commodities (Amendment) Act, 2020)

അവശ്യവസ്തുക്കളുടെ ലിസ്റ്റില്‍നിന്നു ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകള്‍, എണ്ണകള്‍ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം.

പുതിയ നിയമങ്ങള്‍ വരുമ്ബോള്‍ എന്ത് സംഭവിക്കുന്നു?

സ്വകാര്യ കമ്ബനികള്‍ക്ക് ആരുടെ കൈയില്‍നിന്നും അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം. മണ്ഡികളില്‍ തന്നെ വില്‍ക്കണമെന്നില്ല.മണ്ഡികള്‍ പിരിച്ചുവിടാനൊന്നും നിയമം പറയുന്നില്ലല്ലോ എന്ന് നിങ്ങള്ക്ക് തോന്നും. അതിനു ആഗ്രഹമില്ലാഞ്ഞല്ല; പക്ഷെ ഭരണഘടനാപരമായി തടസ്സമുണ്ട്; കാരണം ഏതുതരത്തിലുള്ള ചന്തകളും സംസ്‌ഥാനങ്ങളുടെ അധികാരത്തിലാണ് (സ്റ്റേറ്റ് ലിസ്റ്റ്). അതുകൊണ്ടാണ് പണ്ട് കേന്ദ്രം കാലിച്ചന്തകള്‍ നിയന്ത്രിക്കാനുള്ള ചട്ടങ്ങള്‍ കൊണ്ടുവരികയും മിത്രങ്ങള്‍ ഓടിനടന്നു ന്യായീകരിക്കുകയും ചെയ്‌തെങ്കിലും പല ഹൈക്കോടതിയും സുപ്രീം കോടതിയും അതൊന്നും നടക്കില്ല എന്ന് പറഞ്ഞത്.

കര്‍ഷകരുടെ ആവശ്യപ്രകാരം സംസ്‌ഥാനങ്ങളോട് ചേര്‍ന്ന് മണ്ഡികളെ പരിഷ്കരിക്കാവുന്നതേയുള്ളൂ. പക്ഷെ ലക്‌ഷ്യം അതല്ലലോ. അതുകൊണ്ടു ഈ മണ്ഡികളെ എന്ത് ചെയ്യാന്‍ പറ്റും? അവയെ ഇല്ലാതാക്കാനും പറ്റില്ല. അതുകൊണ്ടു അവയുടെ പ്രത്യേക പദവി അടുത്തുകളയുക. സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഏതു സ്‌ഥലവും ചന്തയാക്കി പ്രഖ്യാപിക്കുക.

അപ്പോള്‍ സംസ്‌ഥാന നിയമപ്രകാരമുള്ള ചന്തയുടെ പ്രത്യേക സ്വഭാവം നഷ്ടപ്പെടും. ചന്തയില്‍ കൊടുക്കുന്നതിനേക്കാള്‍ വില കൃഷിക്കാരനു അയാളുടെ കൃഷിസ്‌ഥലത്തു സ്വകാര്യ കമ്ബനി കൊടുത്താല്‍ രണ്ട് കൊല്ലം കൊണ്ട് ചന്ത പൂട്ടും. പൂട്ടിക്കഴിഞ്ഞാല്‍ പിന്നെ ജിയോ മൊബൈല്‍ പോലെ ആകും. (ഇത് പക്ഷെ മൊബൈലിന്റെ വിഷയമല്ല, ഭക്ഷണത്തിന്റെ പ്രശ്നമാണ്). സ്വകാര്യ കുത്തകയുടെ ഒരേയൊരു വിപണി മാത്രമാകും കര്ഷകന് ബാക്കിയുണ്ടാവുക; താങ്ങുവിലയെന്നൊന്നും അന്നാരും ഓര്‍ക്കുന്നുപോലും ഉണ്ടാവില്ല.

അങ്ങിനെ നില്‍ക്കുന്ന കര്ഷകനോട് ഏതു വിള കൃഷി ചെയ്യണം എന്ന് കമ്ബനിയ്ക്ക് ആവശ്യപ്പെടാം. അങ്ങിനെ ഏതു വിള ഏതു കൊല്ലം എത്ര അളവില്‍ ഉത്പാദിപ്പിക്കണം എന്ന് കമ്ബനികള്‍ക്ക് തീരുമാനിക്കാം. അവ എത്രയളവില്‍ സംഭരിക്കണം, എത്ര മാര്‍ക്കറ്റിലേക്ക് വിട്ടുകൊടുക്കണം എന്നും അവര്‍ക്കു തീരുമാനിക്കാം. ഫലത്തില്‍ വില അവര്‍ക്കു നിശ്ചയിക്കാം.               19/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.