ബസ് ബൈക്കില്‍ ഇടിച്ചു യുവാവിന് ദാരുണാന്ത്യം

2021-11-20 16:56:37

    
    പാ​പ്പി​നി​ശ്ശേ​രി: സ്വ​കാ​ര്യ ബ​സിന്റെ മ​ത്സ​ര​യോ​ട്ട​ത്തി​നി​ട​യി​ല്‍ ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം.

പാ​പ്പി​നി​ശ്ശേ​രി പ​ഴ​ഞ്ചി​റ ധ​ര്‍​മ​ക്കി​ണ​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി മേ​പ്പ​യി​ല്‍ സ​ന്ദീ​പ് കു​മാ​റാ​ണ്​ (32) അ​പ​ക​ടത്തില്‍ മ​രി​ച്ച​ത്.ദേ​ശീ​യ​പാ​ത​യി​ല്‍ കീ​ച്ചേ​രി പ​മ്ബാ​ല​ക്ക് സ​മീ​പം വെ​ള്ളി​യാ​ഴ്ചയായിരുന്നു അപകടം . സ്വ​കാ​ര്യ ബ​സും ബൈ​ക്കും ത​ളി​പ്പ​റ​മ്ബ് ഭാ​ഗ​ത്തേ​ക്ക് പോ​കുകയായിരുന്നു.​

ഇതി​നി​ടെ പ​മ്ബാ​ല​ക്ക് സ​മീ​പ​ത്തെ സ​ര്‍​വി​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തു ​വെ​ച്ച്‌ ബസ് ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നിടെയാണ് ​അ​പ​ക​ടമുണ്ടായത്. ബൈ​ക്കി​ല്‍ ബ​സ് ഇടിച്ചതോ​ടെ ബൈ​ക്ക് യാ​ത്രക്കാ​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ബ​സിന്റെ ട​യ​ര്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​റങ്ങി ​ഹെ​ല്‍​മ​റ്റ​ട​ക്കം ത​ക​രുകയും ചെയ്തു.യുവാവ് തല്‍ക്ഷണം മരിച്ചു.

പ​ഴ​ഞ്ചി​റ​യി​ലെ ശ്രീ​ധ​രന്റെ​യും മേ​പ്പ​യി​ല്‍ ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​യ സ​ന്ദീ​പ് കു​മാ​ര്‍ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ന​ല്‍, സ​ജി​ഷ്, ഷം​ന. മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യിലേക്ക് മാറ്റി. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇന്ന് സം​സ്ക​രി​ക്കും.                                                                                     20/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.