അനധികൃത മണൽ കടത്ത്; ടിപ്പർ ലോറികളും ജെ.സി.ബിയും പിടികൂടി

2021-11-20 16:58:11

    
    നീലേശ്വരം: പാലായി ക്വാറക്കടവിൽ നിന്നും അനധികൃതമായി മണൽ കടത്താൻ പോവുകയായിരുന്ന ജെ.സി.ബിയും രണ്ട് ടിപ്പർ ലോറികളും നീലേശ്വരം എസ്.ഐ ഇ.ജയചന്ദ്രനും സംഘവും പിടികൂടി. ചോയ്യങ്കോട്ടെ പി.വി.ചന്ദ്രന്റെ മകൻ രമേശന്റെ കെ.എൽ 57 ഡി 0791 ജെ.സി.ബിയും കിണാവൂർ കെ.പി.നിധിൻ ഓടിച്ച കെ.എൽ 63 -5374, കെ.പി.നിഖിലിന്റെ കെ.എൽ 59 ബി 7493 ടിപ്പർ ലോറികളുമാണ് നീലേശ്വരം പോലീസ് പിടികൂടിയത്.

പാലായി അയ്യാങ്കുന്ന് ഭഗവതിക്ഷേത്രത്തിന് സമീപം ക്വാറക്കടവിൽ നിന്നും അനധികൃതമായി മണലെടുക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്.ഐയും സംഘവും എത്തുമ്പോഴേക്കും മണൽകടത്തുകാർ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയത്.                                          20/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.