പീഡനക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കാഞ്ഞങ്ങാട് സ്വദേശി പിടിയില്‍

2021-11-20 16:59:47

    കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ പീഡിപ്പിച്ചശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലിസ് പിടികൂടി. ആറങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് പോലിസ് പിടിയിലായത്.

2018 ല്‍ കുറ്റകൃത്യം നടത്തിയശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യുഎഇ പോലിസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫിസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ന്യൂഡെല്‍ഹിയില്‍ എത്തിച്ച ഇയാളെ ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീജേഷിന്റെ നേതൃത്വത്തിലുളള സംഘം ഡല്‍ഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ- ഓഡിനേഷന്‍ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേയ്ക്ക് കടക്കുന്നവര്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ് ടീമിന്റെ മേല്‍നോട്ടം.                                                                                                                           20/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.