ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; 3 പേര്‍ കസ്റ്റഡിയില്‍

2021-11-22 17:07:10

    
    പാലക്കാട്: ( 22.11.2021) ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുബൈര്‍, സലാം, ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. ബേകെറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയതെന്നും കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

 

ഇക്കഴിഞ്ഞ നവംബര്‍ 15-ാം തിയതി തിങ്കളാഴ്ച രാവിലെയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈകില്‍ യാത്ര ചെയ്യവെ തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് നിരവധി എസ് ഡി പി ഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആര്‍ എസ് എസും ആവശ്യപ്പെടുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കണ്ട് ഇക്കാര്യം ആവശ്യപ്പെടും. പൊലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രത്യക്ഷ സമരത്തിലേക്ക് ബി ജെ പി പോകുന്നതിന് മുമ്ബ് പ്രതികളെ വലയിലാക്കാനാണ് പൊലീസിന്റെ നീക്കം.                                                           22/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.