ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ചു.

2021-11-22 17:08:31

    
    ബേക്കല്‍ : റെയില്‍ പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിനിടെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരിച്ചു. ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മീറ്റര്‍ റീഡര്‍ പെരിയ കായകുളത്തെ ശരണ്‍ (26) ആണ് മരിച്ചത.് തിങ്കളാഴ്ച ഉച്ചയോടെ ബേക്കല്‍ ചേറ്റുകുണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ചേറ്റുകുണ്ടിലെത്തിയ ശരണ്‍ റെയില്‍പാളത്തിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു ഉടന്‍ തന്നെ മരണവും സംഭവിച്ചു. കായകുളത്ത് ശശിധരന്‍ - ഇന്ദിരാ ദമ്പതികളുടെ മകനാണ. അധ്യാപകനായ ശരത് ഏക സഹോദരനാണ.് ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.                                                                               22/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.