കെ.എം ഷാജിയുടെ അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ.പി.എ മജീദിനെ വിജിലന്‍സ് ചോദ്യം ചെയ്തു

2021-11-22 17:09:48

    
    കെ.എം ഷാജിയുടെ അഴീക്കോട് പ്ലസ് ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ.പി.എ മജീദ് എം എല്‍ എ യെ വിജിലന്‍സ് ചോദ്യം ചെയ്തു.

കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ കോഴിക്കോട് പൊലിസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കെ പി എ മജീദില്‍ നിന്ന് വിജിലന്‍സ് സംഘം തേടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ കോഴിക്കോട് പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യല്‍.

അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ എം എല്‍ എ ആയിരുന്ന കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്. അന്ന് കെ.പി.എ മജീദ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ നിഷേധിച്ച കെ പി എ മജീദ് വിജിലന്‍സ് ഡി.വൈ.എസ്.പിയെ കണ്ടത് സൗഹൃദ സന്ദര്‍ശനത്തിന്‍്റെ ഭാഗമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

അഴീക്കോട്ടെ പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കോഴ സംബന്ധിച്ച പരാതി നല്‍കിയത്. നേതൃത്വത്തിന്‍്റെ അറിവോടെയാണ് കെ എം ഷാജി കോഴ വാങ്ങിയതെന്നായിരുന്നു ആക്ഷേപം.

എന്നാല്‍ കെ എം ഷാജിയെ സംരക്ഷിച്ച ലീഗ് ഇതില്‍ ഒരു നടപടിയും എടുത്തില്ല. ഈ കേസില്‍ ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍്റ് പി കുഞ്ഞുമുഹമ്മദിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്‍്റെ ഭാഗമായി കൂടുതല്‍ ലീഗ് നേതാക്കളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.                                                                                                    22/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.