മോഡലുകളുടെ അപകട മരണം; സൈജു നിലവില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2021-11-23 17:03:16

    
    കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ കേസില്‍ ഇതുവരെ പ്രതിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


പ്രതിയാക്കിയാല്‍ നോട്ടീസ് നല്‍കിയേ ചോദ്യം ചെയ്യാന്‍ വിളിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജി കോടതി തീര്‍പ്പാക്കി.

താന്‍ കേസില്‍ പ്രതിയല്ലെന്നും ഹോട്ടലില്‍ വച്ച്‌ പരിചയപ്പെട്ട ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ മദ്യപിച്ച്‌ വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൈജുവിന്റെ വാദം.

ഹോട്ടലില്‍ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ചക്കരപറമ്ബില്‍ അപകടം ശ്രദ്ധയില്‍ പെട്ടെന്നും ഉടന്‍ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു. താന്‍ വാഹനത്തെ പിന്തുടര്‍ന്നതാണ് അമിത വേഗത്തില്‍ കാര്‍ ഓടിക്കാന്‍ കാരണമെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്കിനായുള്ള പുഴയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു.                                                                                                                                          23/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.