നിരക്ക് 25% വരെ ഉയര്‍ത്താന്‍ എയര്‍ടെല്‍, പിന്നാലെ മറ്റ് കമ്ബനികളും; ഫോണ്‍വിളിക്ക് ചെലവേറും

2021-11-23 17:05:37

    
    രാജ്യത്ത് ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ധിച്ചേയ്ക്കും. ഇന്ത്യയിലെ പ്രമുഖ ടെലകോം കമ്ബനിയായ ഭാരതി എയര്‍ ടെല്‍ ആണ്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പ്രീ പെയ്ഡ് നിരക്കുകള്‍ എയര്‍ടെല്‍ 20 മുതല്‍ 25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലകോം നെറ്റ് വര്‍ക്ക് 5 ജിയിലേക്ക് മാറുന്നതിന് മുമ്ബായുള്ള നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിനായാണ് നിരക്ക് വര്‍ധനയെന്നാണ് കമ്ബനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

പ്രീപെയഡ് ഉപഭോക്താക്കള്‍ക്ക് പിന്നാലെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നും കമ്ബനി സൂചനകള്‍ നല്‍കുന്നു. എയര്‍ടെല്ലിന് പിന്നാലെ മറ്റ് ടെലകോം കമ്ബനികളും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സുചനയും പുറത്തുവരുന്നുണ്ട്. വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, എന്നിവയും ഉടന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെലകോം കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്ക് വര്‍ധന. കമ്ബനികളെ രാജ്യത്ത് നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ ഇടപെടലും നിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ടെന്നാണ് സൂചന. മറ്റ് പ്രീപെയ്ഡ് വോയ്‌സ്, ഡാറ്റ ബണ്ടില്‍ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിയെ എയര്‍ടെല്‍ മിനിമം വോയ്‌സ് താരിഫ് പ്ലാന്‍ 79 രൂപയില്‍ നിന്ന് 99 രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.                                                     23/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.