ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

2021-11-23 17:06:20

    
    തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി.

കുഞ്ഞിന്റെ അച്ഛന്‍ അജിത്തിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുപമ ശിശുഭവനില്‍ എത്തി കുഞ്ഞിനെ കാണും. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അവസരം ലഭിച്ചത്.

കുഞ്ഞിനെ തിരിച്ച്‌ കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും അനുപമ അറിയിച്ചു.

വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച്‌ അനുപമ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ഡി.എന്‍.എ ഫലം പുറത്തുവന്നത്.                                                                                                                                                        23/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.