മിലിട്ടറി അക്കാദമിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്: ജനുവരി നാലുവരെ അപേക്ഷിക്കാം

2021-11-24 17:02:56

    
    മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് തപാല്‍വഴി അപേക്ഷിക്കാം. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള 184 തസ്തികകളിലേക്ക് ജനുവരി നാല് വരെ അപേക്ഷ സമര്‍പ്പിക്കാം.


കുക്ക് സ്‌പെഷ്യല്‍, കുക്ക് ഐ.ടി, എം.ടി. ഡ്രൈവര്‍, ബൂട്ട് മേക്കര്‍/റിപ്പയറര്‍, എല്‍.ഡി.സി, മസാല്‍ച്ചി, വെയിറ്റര്‍, ഫാറ്റിഗുമാന്‍, എം.ടി.എസ്. സഫായിവാല, ഗ്രൗണ്ട്‌സ്മാന്‍, ജി.സി. ഓര്‍ഡര്‍ലി, എം.ടി.എസ്. ചൗക്കിദാര്‍, ഗ്രൂം, ബാര്‍ബര്‍, എക്വിപ്‌മെന്റ് റിപ്പയറര്‍, എം.ടി.എസ്. മെസഞ്ചര്‍, ലബോറട്ടറി അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ നാല് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. അപേക്ഷ പൂരിപ്പിച്ച്‌ 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറാക്കി Comdt. Indian Military Academy, Dehradun എന്ന വിലാസത്തിലേക്ക് അയയ്ക്കുക.                                                                                                            24/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.