മോഫിയ കേസ്: എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌; സംഘര്‍ഷം, കണ്ണീര്‍വാതകം പ്രയോഗിച്ചു

2021-11-25 16:58:10

    
    കൊച്ചി: ആലുവയില്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച്‌ കോണ്‍ഗ്രസ്.

ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്‌പി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം നടന്നു. അതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകര്‍ വീണ്ടും കൂട്ടത്തോടെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹൈബി ഈഡന്‍ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌.

സിഐ സി എല്‍ സുധീറിനെ സര്‍വീസില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഉപരോധം തുടരുകയാണ്. ബെന്നി ബെഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്,റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നിലാണ് ഉപരോധം നടക്കുന്നത്. മോഫിയയുടെ ഉമ്മ രാവിലെ എത്തി സമരത്തിനു പിന്തുണ അറിയിച്ചിരുന്നു.

മോഫിയ കേസ്: സിഐക്കെതിരെ പ്രതിഷേധം, സ്ഥലം മാറ്റം

ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിഐയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. എന്നാല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നതാണ് മോഫിയയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാല്‍ സംഭവം എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും അതിനുശേഷം സിഐക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, മോഫിയയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ സിഐ സുധീറിനു ഗുരുതര വീഴ്ച സംഭവച്ചതായി ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതായി വിവരമുണ്ട്. എന്നാല്‍ മോഫിയയോടുള്ള സിഐയുടെ പെരുമാറ്റത്തിന് ക്ലീന്‍ ചിറ്റ് നല്കികൊണ്ടുള്ളതാണ് റിപ്പോര്‍ട്ടെന്നുമാണ് വിവരം.                                                                                                                                           25/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.