വാക്സിനെടുത്ത ​ കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​

2021-11-25 16:59:46

    
    ബംഗളൂരു: രണ്ട്​ ഡോസ് കോവിഡ് ​ വാക്​സിനെടുത്ത കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ വീണ്ടും കോവിഡ്​.

കര്‍ണാടകയിലെ ധാര്‍വാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​.ഡി.എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ്​ രോഗo സ്ഥിരീകരിച്ചത്​.

കോളജി​ല്‍ നടന്ന ഒരു പരിപാടിക്ക്​ ശേഷം ​ പരിശോധന നടത്തിയപ്പോഴാണ്​ കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്​. തുടര്‍ന്ന്​ കോളജിലെ രണ്ട്​ ഹോസ്റ്റലുകള്‍ മുന്‍കരുതലിന്‍റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കോളജിലെ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്​.

രോഗo സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്​സിന്‍റെ രണ്ട്​ ഡോസ്​ നല്‍കിയിരുന്നു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്‍റീനിലാക്കി. മറ്റ്​ കുട്ടികളെ കോവിഡ്​ പരിശോധന ഫലം വരുന്നത്​ വരെ പുറത്ത്​ വിടില്ലെന്നും കോളജ്​ അധികൃതര്‍ അറിയിച്ചു.                                                              25/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.