ഉദ്ഘാടനം ചെയ്യാനെത്തിയ പദ്ധതിയെ തന്നെ വിമര്‍ശിച്ച് മുഖ്യമന്ത്രി
2021-11-29 17:04:30

തിരുവനന്തപുരം: സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ വിമര്ശകനായാലോ?
കേരള ബാങ്ക് ആവിഷ്കരിച്ച വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനവേദിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സമ്ബാദിക്കാനല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാനിധി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ പലരുടെയും ചിന്ത സമ്ബാദ്യത്തെ കുറിച്ചാണ്. അങ്ങനെ ജീവിക്കാന്‍ മറന്നുപോയ ചിലരുണ്ട്. ഇത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. ശരിയായ ജീവിതം നയിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളില്‍ അമിതമായ സമ്ബാദ്യബോധം ഉണ്ടാകാന്‍ പാടില്ല എന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, താന്‍ വിദ്യാനിധി പദ്ധതിക്കെതിരെയല്ല പറഞ്ഞതെന്ന് അവസാനം മുഖ്യമന്ത്രി സമാധാനിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് വിദ്യാനിധി പദ്ധതിയെന്ന് തുടര്‍ന്ന് മന്ത്രി വി.എന്‍.വാസവനും വിശദീകരിച്ചു.
ഏഴുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയില്‍ മുന്‍ഗണന നല്‍കും. 29/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.