പാര്‍ലമെന്റിലെ ബഹളം, കേരളത്തിലെ അടക്കം 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

2021-11-29 17:05:05

    
    ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് പ്രക്ഷുബ്‌ദമായ പാര്‍ലമെന്റില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.

ബിനോയ് വിശ്വം, ഇളമരം കരിം എന്നിവരടക്കമുള്ള എംപിമാരെയാണ് ഈ സമ്മേളനകാലം മുഴുവന്‍ സസ്‌പെന്‍ഡ് ചെയ‌്തത്. കഴിഞ്ഞ സഭാസമ്മേളനത്തിലെ ബഹളത്തിന്റെ പേരിലാണ് നടപടി. സസ്‌പെന്‍ഷന്‍ നേരിടുന്നവരില്‍ ആറ് കോണ്‍ഗ്രസ് എംപിമാരുമുണ്ട്.

അതേസമയം, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ ലോക്‌സഭ പാസാക്കിയ ബില്‍ ഉച്ചോടെ രാജ്യസഭയും പാസാക്കുകയായിരുന്നു.ലോക്‌സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ അവതരിപ്പിച്ചത്.

ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.                                                              29/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.