ദുല്ഖറിന്െറയും പൃഥിരാജിന്െറയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന
2021-12-01 16:57:40

കൊച്ചി: സിനിമ നിര്‍മാണ കമ്ബനികളില്‍ വീണ്ടും പരിശോധനയുമായി ആദായനികുതി വകുപ്പ്. നടന്മാരും നിര്‍മ്മാതാക്കളുമായ ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം സിനിമ നിര്‍മാതാക്കളായ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ കമ്ബനികളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മൂന്നുപേരോടും രേഖകളുമായി നേരിട്ട് ആദായ നികുതി വകുപ്പിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. 01/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.