എം.ഡി.എം.എ മയക്കുമരുന്നുമായി ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവ് പിടിയില്‍
2021-12-01 17:03:30

അങ്കമാലി : അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ നര്‍ക്കോട്ടിക് അന്വേഷണ സംഘവും പൊലീസും ചേര്‍ന്ന് നാടകീയമായി പിടികൂടി.
ബഗ്ലൂരുവില് നിന്ന് കൊച്ചിയിലേക്ക് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരനായ പെരുമ്ബാവൂര്‍ മഞ്ഞപ്പെട്ടി കുതിരപ്പറമ്ബ് ഏറാടിമുച്ചേത്ത് വീട്ടില്‍ സുധീറാണ് (24) പിടിയിലായത്. ജില്ല റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെ റൂറല്‍ ജില്ല ആന്റി നാര്‍ക്കോട്ടിക്ക് പ്രത്യേക അന്വേഷണ വിഭാഗവും അങ്കമാലി പൊലീസും ചേര്‍ന്ന് ദേശീയപാതയില്‍ അങ്കമാലി കെ. എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവാവ് ഹെല്‍മറ്റില്‍ പൊതിഞ്ഞ് രഹസ്യമായി സൂക്ഷിച്ചിരുന്ന 50 ഗ്രാം എം.ഡി.എം.എ അന്വേഷണ സംഘം കണ്ടെടുത്തത്. ആര്‍ക്കും സംശയം തോന്നാത്ത വിധം ഹെല്‍മറ്റ് തോള് ബാഗില്‍ പൊതിഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഇയാള്‍ ഡിഗ്രി മുതല്‍ പഠിച്ചത് ബാംഗ്ലൂരുവിലാണ്. പ്രതിയെ കുടുതല്‍ ചോദ്യം ചെയ്തതോടെ സി.ജെ എന്ന് വിളിക്കുന്ന സുഡാന് വംശജന് ബൈക്കില്‍ 'ഹെന്നൂര്‍ ' എന്ന സ്ഥലത്തെത്തിയാണ് മയക്കുമരുന്നു കൈമാറിയതെന്നാണ് ഇയാള്‍ പറയുന്നത്. പിടികൂടിയ എം.ഡി.എം.എക്ക് ലക്ഷങ്ങള്‍ വിലവരുമത്രെ.
കഴിഞ്ഞ മാസം ബാംഗ്ലൂരുവില്‍ നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശിയ പാതയില്‍ നെടുമ്ബാശേരി കരിയാട് കവലയിലും പൊലീസ് പിടികൂടുകയുണ്ടായി.അതിന്റെ അന്വേഷണം ത്വരിതഗതിയില്‍ നടക്കുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്. ഡി.വൈ.എസ്.പിമാരായ പി.കെ ശിവന് കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്. ഒ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, മാര്ട്ടിന് ജോണ്‍, എ.എസ്.ഐ റെജിമോന് , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്നും, എത്രനാളായി മയക്ക് മരുന്ന് കടത്തുന്നതെന്നും കൂടുതല്‍ ആളുകളുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. അതിനിടെ അങ്കമാലി മേഖലയില്‍ പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയില്‍ എക്സെസ് വകുപ്പ് സഹകരിക്കുന്നില്ലന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് പൊലീസ് പിടികൂടുമ്ബോള്‍ അതിന്റെ തൂക്കവും മറ്റും അളന്ന് തിട്ടപ്പെടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പൊലീസിന് സൗകര്യം ഇല്ല . അതിനാല്‍ അത്തരം സൗകര്യങ്ങള്‍ക്കായി പൊലീസ് എക്സൈസിന്റെ സഹായം തേടിയാല്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഒഴിഞ്ഞു മാറുന്നുവെന്നാണ് ആക്ഷേപം. 01/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.