ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷയില്‍ ജാഗ്രതാ നിര്‍ദേശം
2021-12-02 16:48:52

ഭുവനേശ്വര്‍: ജവാദ് ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഒഡീഷ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഒഡീഷയില്‍ ഡിസംബര്‍ മൂന്നു മുതല്‍ കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡിസംബര്‍ നാലിന് ജവാദ് ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്ര തീരത്ത് കൂടി കരയില്‍ തൊടുമെന്നാണ് നിഗമനം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മണിക്കൂറില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ എത്തിയേക്കും.
ഒഡീഷയിലെ ഗജാപതി, ഗഞ്ചം, പുരി, ജഗത്സിങ് പൂര് എന്നീ നാലു ജില്ലകളെയാണ് ചുഴലിക്കാറ്റ് ഭീഷണിയാണ്. നാലു ജില്ലകളിലും 20 സെന്റീമീറ്ററിന് മുകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഒഡീഷ കൂടാതെ ഡിസംബര്‍ അഞ്ചിന് പശ്ചിമ ബംഗാളിലും ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, നാഗലന്‍ഡ്, മണിപ്പൂര്‍ എന്നീ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
ആന്തമാനിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തിയേറിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ അത് തീവ്ര ന്യൂനമര്മായി മാറും. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍വെച്ച് ജവാദ് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപമാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
ജാഗ്രതാ നിര്‍ദേശത്തിന് പിന്നാലെ ഒഡീഷ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ക്രമീകരണങ്ങള്‍ ചെയ്യാനും ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. 13 ജില്ലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ദുരന്ത പ്രതിരോധ സേനക്കും ഒഡീഷ ദുരന്ത പ്രതികരണ സേനക്കും അഗ്നിശമനസേനക്കും ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 02/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.