എയര്‍ മാര്‍ഷല്‍ എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേന സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍

2021-12-03 16:54:40

    
    തിരുവനന്തപുരം> എയര് മാര്ഷല് എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേനയുടെ സീനിയര് എയര് സ്റ്റാഫ് ഓഫീസറായി ചുമതലയേറ്റു.

1986 ല് ഭാരതീയ വ്യോമസേനയില് കമ്മീഷന്ഡ് ഓഫിസര് ആയി നിയമിതനായ അദ്ദേഹം വിവിധതരം യുദ്ധ വിമാനങ്ങളും ട്രാന്സ്പോര്ട്ട് വിമാനങ്ങളും പറത്തിയിട്ടുണ്ട്. ക്വാളിഫൈഡ് ഫ്ളൈയിംഗ് ഇന്സ്ട്രക്ടര് കൂടിയായ അദ്ദേഹത്തിന് 5000 മണിക്കൂറിലധികം അപകട രഹിത പറക്കലിന്റെ അനുഭവ പരിജ്ഞാനവുമുണ്ട്.

ഒരു പ്രമുഖ വ്യോമ സേന സ്ക്വാഡ്രന്റെ കാമാന്ഡിങ് ഓഫീസര്, ചണ്ഡീഗഡ് വ്യോമ സേന താവളത്തിന്റെ എയര് ഓഫീസര് കാമാന്ഡിങ്, ഇന്റഗ്രേറ്റഡ് ഡിഫന്സ് സര്വീസസ് ഹെഡ്ക്വാര്ട്ടേഴ്സിലെ അസിസ്റ്റന്റ് ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്സ് സ്റ്റാഫ് (ടെക് ഇന്റ്) എന്നീ സുപ്രധാന തസ്തികകളില് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്ബ് അദ്ദേഹം വ്യോമ സേന ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയര് സ്റ്റാഫ് ഓപ്പറേഷന്സ് (ട്രാന്സ്പോര്ട്ട് & ഹെലികോപ്റ്റര്) ആയിരുന്നു. വായു സേന ആസ്ഥാനത്തു കോവിഡ് -19 ദുരിതാശ്വാസ പ്രവര്ത്തനങ്ങളും മറ്റു അനേകം ദുരന്തനിവാരണ പ്രവര്ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്.

എയര് മാര്ഷല് എസ്കെ ഇന്ദോരിയ ഇന്തോനേഷ്യയില് നിന്നും ജോയിന്റ് സ്റ്റാഫ് ആന്ഡ് കമാന്ഡ് കോഴ്സും സെക്കന്ദരാബാദിലെ കോളേജ് ഓഫ് എയര് വാര് ഫെയറില് നിന്ന് ഹയര് എയര് കമാന്ഡ് കോഴ്സും പൂര്ത്തിയാക്കിയിട്ടുണ്ട്. 1996-ല് വ്യോമ സേന മേധാവിയുടെയും 2015-ല് ആര്മിയുടെ ട്രെയിനിങ് കമാന്ഡ്, നോര്ത്തേണ് കമാന്ഡ് മേധാവി എന്നിവരില് നിന്നും അദ്ദേഹത്തിന് കമന്റേഷന് ലഭിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനു 2018-ല് രാഷ്ട്രപതിയില് നിന്നും അതിവിശിഷ്ട് സേവാ മെഡലും (എവിഎസ്‌എം) 2012-ല് വായുസേന മെഡലും (വിഎം) ലഭിച്ചിട്ടുണ്ട്.                                                                                                                                                                                  03/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.