എട്ട് വയസുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായിമര്‍ദിച്ച അധ്യാപകനെതിരെ കേസെടുത്തു

2021-12-03 16:55:47

    
    മലപ്പുറം : മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ച്‌ അധ്യാപകന്‍. നിലമ്ബൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന്‍ റഫീഖ്‌ ആണ് അതി ക്രൂരമായി മര്‍ദിച്ചത്.

കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തു.

ഖുര്‍ആന്‍ പാഠഭാഗം മനപാഠമാക്കാത്തതാണ് അധ്യാപകനെ പ്രകോപിതനാക്കിയത്. ഉടുപ്പിന് മുകളിലൂടെയും ഉടുപ്പ് പൊന്തിച്ചും അധ്യാപകന്‍ ചുരല്‍ ഉപയോഗിച്ച്‌ അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പരാതി കൊടുക്കുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയായിരുന്നു. പക്ഷെ, സംഭവം അറിഞ്ഞ പ്രദേശത്തെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു.ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ നിലമ്ബൂര്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസ് എടുത്തത്.                                                                            03/12/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.