ഒമിക്രോണ്‍: നടപടികള്‍ കടുപ്പിച്ച് കര്‍ണാടക, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന കൊവിഡ് പരിശോധന
2021-12-03 16:57:33

ബംഗളൂരു: ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന കര്‍ശന നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമാണ് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മാളുകളുടേയും സിനിമാ തീയേറ്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് കര്‍ണാടകത്തില്‍ എത്തുന്നവരെ കര്‍ശനമായി പരിശോധിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ബംഗളൂരു നഗരത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ബംഗളൂരു നഗരത്തിനുള്ളില്‍ കയറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ ജനിതക ശാസ്ത്രഞ്ജര്‍ ശുപാര്‍ശ ചെയ്തു. കൊവിഡിന്റെ വിവിധ ജനിതക വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യന്‍ സാര്‍സ്- സി ഒ വി-2 ജീനോമിക്സ് സ്വീക്വന്‍സിംഗ് കണ്‍സോര്‍ഷ്യത്തിന്റെ (ഐ എന്‍ എസ് എ സി ഒ ജി) പ്രതിവാര ബുള്ളറ്റിന് വഴിയാണ് ശുപാര്‍ശ നടത്തിയത്. 03/12/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.